നാദാപുരം : വീട്ടുമുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ സമീപത്ത് നിന്ന തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. വാണിമേൽ കുനിയില്‍ പീടികയ്ക്ക് സമീപം പറമ്പത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്. . ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കുഞ്ഞ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പരിക്കേറ്റ യുവതിയെ വളയം പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. വിദേശത്തുളള ഭർത്താവ് ഇന്ന് പുലർച്ചയോടെ നാട്ടിലെത്തി.