BREAKING NEWS
dateTUE 27 MAY, 2025, 10:37 PM IST
dateTUE 27 MAY, 2025, 10:37 PM IST
back
Homesections
sections
SREELAKSHMI
Thu May 08, 2025 09:56 PM IST
മണിയൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.കണ്ണന്‍ അന്തരിച്ചു
NewsImage

മണിയൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകനും നാടക നടനുമായിരുന്ന മണിയൂര്‍ കോമത്ത് വി.എം.കണ്ണന്‍ (87) അന്തരിച്ചു. മണിയൂര്‍ ജനതാലൈബ്രറിയുടേ സ്ഥാപകാംഗവും വൈസ്പ്രസിഡന്റുമായിരുന്നു. കോണ്‍ഗ്രസ് മണിയൂര്‍ മണ്ഡലം പ്രസിഡന്റ്, മണിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍, വടകര സഹകരണകാര്‍ഷിക ബാങ്ക് ഡയരക്ടര്‍, യുഡിഎഫ് മണിയൂര്‍ പഞ്ചായത്ത് ചെയര്‍മാന്‍, കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി അംഗം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച പ്രാസംഗികനുമായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം.

ഭാര്യ: ജാനകി (തിക്കോടി). മക്കള്‍: ഉഷ, നിഷ, ആശ, സുരേഷ് ബാബു. മരുമക്കള്‍: രാജന്‍ (വടകര), നാരായണന്‍ (പന്തീരിക്കര), ഭാസ്‌കരന്‍ (തിക്കോടി), പ്രവീണ (പുത്തന്‍ തെരു). സഹോദരങ്ങള്‍: മാതു (ആയഞ്ചേരി), നാരായണി (പന്നിമുക്ക്), പരേതരായ ചാപ്പന്‍,മാധവി, കല്ല്യാണി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE