BREAKING NEWS
dateSUN 15 JUN, 2025, 3:10 PM IST
dateSUN 15 JUN, 2025, 3:10 PM IST
back
Homeinshort
inshort
SREELAKSHMI
Tue Jul 30, 2024 11:16 AM IST
നാട്ടിലേക്കുള്ള യാത്ര മുടങ്ങി;യുവാവ് വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടിമരിച്ചു
NewsImage

ദമാം: ആനമങ്ങാട് പാലോളിപ്പറമ്പ് സ്വദേശി സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. മാണിക്കത്തൊടി മുഹമ്മദ് ശിഹാബ് (39) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

ഉച്ചയോടെ നാട്ടിലേക്കുള്ള വിമാനത്തില്‍ അവധിക്ക് വരുന്നതിനായാണ് ശിഹാബ് വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ പാസ്‌പോര്‍ട്ട് പരിശോധനയില്‍ സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് യാത്രചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി.ഇതിനു പിന്നാലെ വിമാനത്താവളത്തിലെ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് വിവരം 17 വര്‍ഷത്തോളമായി പ്രവാസിയായ ശിഹാബ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ദമാമിലായിരുന്നു താമസിച്ചിരുന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം 23-ന് നാട്ടില്‍ വന്നിരുന്നു. മൂന്നാഴ്ച മുന്‍പ് ശിഹാബ് മാത്രം മടങ്ങി.നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE