ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകന് കനിവ് ഉള്‍പ്പെടെ ഏഴുപേരെ കഞ്ചാവു കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി എക്സൈസ് അമ്പലപ്പുഴ കോടതിയില്‍ കുറ്റപത്രം നല്കി. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ ഒഴിവാക്കിയത്. കനിവ് ഉള്‍പ്പെടെ ഒന്‍പതു പേരാണു കേസില്‍ ഉള്‍പ്പെട്ടത്.
ഡിസംബര്‍ 28-ന് കുട്ടനാട് എക്സൈസ് സംഘമാണ് കനിവിനെയും സുഹൃത്തുക്കളെയും തകഴിയില്‍നിന്ന് മൂന്നുഗ്രാം കഞ്ചാവുമായി പിടിച്ചത്. ഒന്നാംപ്രതിയില്‍ നിന്ന് കഞ്ചാവും രണ്ടാംപ്രതിയില്‍ നിന്ന് കഞ്ചാവുപയോഗിക്കുന്ന ഉപകരണവും കണ്ടെത്തി. മറ്റുപ്രതികള്‍ കഞ്ചാവുപയോഗിച്ചെന്നാണ് മഹസറില്‍ രേഖപ്പെടുത്തിയത്. ഇവരുടെ നിശ്വാസവായുവില്‍ കഞ്ചാവിന്റെ ഗന്ധമുണ്ടായിരുന്നുവെന്നും രേഖപ്പെടുത്തിയിരുന്നു.
കേസെടുത്തത് കുട്ടനാട് എക്സൈസ് സംഘമാണെങ്കിലും വിവാദമായപ്പോള്‍ എക്സൈസ് നര്‍കോട്ടിക്ക് വിഭാഗം ഏറ്റെടുത്തു. വൈദ്യപരിശോധന നടത്താത്തതിനാല്‍ പ്രതികള്‍ കഞ്ചാവുപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാനായില്ല.കഞ്ചാവുപയോഗിക്കുന്നതു കണ്ടതായി പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയില്ല. കേസില്‍ മറ്റു സാക്ഷികളുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ രണ്ടു പ്രതികളൊഴികെയുള്ളവരെ ഒഴിവാക്കി നര്‍കോട്ടിക് സിഐ. എം. മഹേഷ് കുറ്റപത്രം നല്‍കിയത്.