ദോഹ: ഹൃസ്വ സന്ദർശനാർത്ഥം ദോഹയിലെത്തിയ വടകര അസംബ്ലി മണ്ഡലം യു ഡി എഫ് ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് മെമ്പറും തൊഴിലാളി നേതാവുമായ കോട്ടയിൽ രാധാകൃഷ്ണന് ഇൻകാസ് -ഒഐസിസി ഖത്തർ വടകര നിയോജകമണ്ഡലം സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിപിൻ പി കെ പരിപാടി ഉദ്ഘാടനം ചെയ്തു.
നേതാക്കളായ കെ കെ ഉസ്മാൻ, സമീർ ഏറാമല, അഷ്റഫ് വടകര, അബ്ബാസ് സി വി, മുഹമ്മദലി വാണിമേൽ, ഹരീഷ് കുമാർ, പാറക്കൽ മുഹമ്മദ്, നജീബ് തൗഫീഖ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആക്ടിംഗ് പ്രസിഡണ്ട് ഈസയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് ആഷിക് വടകര സ്വാഗതവും ഷംസു നടക്കൽ നന്ദിയും പറഞ്ഞു. ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി നേതാക്കളും വടകര നിയോജക മണ്ഡലത്തിലെ നിരവധി പ്രവർത്തകരും സന്നിഹിതരായിരുന്നു. സക്കീർ സരിഗയും ടീമും അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റ് ഉണ്ടായി.