തിരുവനന്തപുരം : ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം കോളറ മരണം സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് തലസ്ഥാന നഗരം. കവടിയാർ സ്വദേശിയായ റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ അജയ് ആർ. ചന്ദ്രയാണ് ഏപ്രിൽ 20-ന് കോളറ ബാധിച്ചു മരിച്ചത്.പനിയടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ ബാധിച്ചാണ് ഇദ്ദേഹത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷമാണ് രക്തപരിശോധനാഫലം പുറത്തുവന്നത്. ഏപ്രിൽ 22-നാണ് മരണകാരണം കോളറയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.
എന്നാൽ, ഇപ്പോഴത്തെ കോളറബാധയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
കോളറ നിസ്സാരനല്ല സൂക്ഷിക്കണം
:മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെയാണ് കോളറ പകരുന്നത്. വൈബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗകാരി.
പൊതുജനാരോഗ്യത്തിന് ആഗോളതലത്തിൽത്തന്നെ ഒരു ഭീഷണിയാണിത്. ഓരോവർഷവും ലോകമെമ്പാടും നാല് മില്യണിലധികം കോളറ കേസുകളും ഒരുലക്ഷത്തിലേറെ മരണങ്ങളും ഉണ്ടാകുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ കാണിക്കാൻ 12 മണിക്കൂർമുതൽ 5 ദിവസംവരെ എടുക്കാം.
ലക്ഷണങ്ങൾ
കഠിനമായതും വേദനയില്ലാത്തതുമായ വയറിളക്കമാണ് കോളറയുടെ രോഗലക്ഷണം. മിക്കപ്പോഴും ഛർദിയുമുണ്ടായിരിക്കും. തുടർന്ന് രോഗി നിർജലീകരണത്തിലേക്കും കുഴഞ്ഞ അവസ്ഥയിലേ ക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതര മാകും. നിർജ്ജലീകരണം സംഭവിക്കുന്നതിനാൽ ഒആർഎസ് ലായനി യും ഉപയോഗിക്കണം.
പ്രതിരോധം