തോപ്പുംപടി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷീബാ ഡുറോമിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നും ഡിസിസി പ്രസിഡന്റിന്റെ അറിയിപ്പില്‍ പറയുന്നു. കൊച്ചി കോര്‍പ്പറേഷന്‍ 11-ാം ഡിവിഷന്‍ (തോപ്പുംപടി) കൗണ്‍സിലറാണ് ഷീബ.
കഴിഞ്ഞദിവസം നടന്ന മെട്രപൊളിറ്റന്‍ ആസൂത്രണ സമിതി തിരഞ്ഞെടുപ്പിലും താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തതെന്നും എന്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പ്രതികരിച്ചു. ആരുടെയോ താത്പര്യങ്ങള്‍ക്കുവേണ്ടി തന്നെ പാര്‍ട്ടി പരിപാടികളില്‍നിന്ന് ബോധപൂര്‍വം മാറ്റിനിര്‍ത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.