വടകര: നിരവധി ദേശീയ താരങ്ങളെ വളർത്തിയെടുത്ത പ്രശസ്ത അത്‌ലറ്റിക്ക് കോച്ച് ഹരിദാസൻ മുഖ്യ പരിശീലകനായി മേമുണ്ട എച്ച് എസ് എസ് കുട്ടികൾക്ക് അത്‌ലറ്റിക്ക്സ് പരിശീലനം ആരംഭിക്കുന്നു. കുട്ടികളുടെ കായിക പ്രതിഭ വികസിപ്പിച്ച് നല്ല താരങ്ങളായി വളരാനുള്ള അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള സുവർണ്ണാവസരം ഉപയോഗപെടുത്താം. പുതുതായി സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്കും നിലവിൽ മേമുണ്ടയിൽ 5 മുതൽ 11 വരെ ക്ലാസിൽ പഠിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ഇന്ന് (30/3/24) 3 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരണം. ഫോൺ: 9946053675, 9846222045.