ബ്യൂണസ് അയേഴ്‌സ്: അർജന്റീന ഫുട്‌ബോൾ ടീം ഉടൻ ഇന്ത്യൻ സന്ദർശനം നടത്തില്ല എന്ന് വിവരം. അർജന്റീനിയൻ മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പുറത്തുവരുന്ന വിവരമനുസരിച്ച് അർജന്റീന ടീം സമീപകാലത്ത് കേരളത്തിലെത്തില്ല എന്ന് വ്യക്തമായിരിക്കുകയാണ്.
അംഗോളയിലും ഖത്തറിലും അർജന്റീന മത്സരം ഉറപ്പിച്ചെന്ന് ഗാസ്‌റ്റൻ എഡ്യൂൾ അറിയിച്ചു. കേരളത്തിലെത്തും എന്ന സൂചനയുണ്ടായിരുന്ന ഒക്‌ടോബർ മാസത്തിൽ ചൈനയുമായാണ് അർജന്റീനയുടെ മത്സരം.കായികമന്ത്രി വി. അബ്‌ദുറഹ്‌മാനാണ് കേരളത്തിൽ അർജന്റീന ടീമും മെസിയും ഒക്‌ടോബർ മാസത്തിലെത്തുമെന്ന് അറിയിച്ചത്.അംഗോളയെ ആഫ്രിക്കയിൽ അർജന്റീന നേരിടും അതേസമയം ഖത്തറിൽ അമേരിക്കയാണ് എതിരാളി. അതേസമയം ചൈനയുമായി അർജന്റീന രണ്ട് മത്സരങ്ങൾ കളിക്കും. 2011ൽ ഇതിനുമുൻപ് അർജന്റീന ഇന്ത്യയിലെത്തിയിരുന്നു. വെനസ്വലയായിരുന്നു അന്ന് എതിരാളികൾ. 1-0ന് മത്സരം അർജന്റീന ജയിച്ചു.