തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിനു പിന്നാലെ ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ടിനെയടക്കം സ്ഥലംമാറ്റി. വിവിധ ജയിലുകളിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജോയിന്റ് സൂപ്രണ്ടിനെ കാസര്‍കോട് ജില്ലാ ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. കണ്ണൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിനെ സെന്‍ട്രല്‍ ജയിലിലേക്കും സ്ഥലംമാറ്റി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജയിലുകളിലെ എട്ടോളം ഉദ്യോഗസ്ഥര്‍ക്കാണ് ആകെ സ്ഥലംമാറ്റം ലഭിച്ചത്.