കോഴിക്കോട്: ട്രോളിംഗ് നിരോധനം മൂലം പച്ചമീന്‍ ലഭ്യത കുറഞ്ഞതോടെ ഉണക്കമീനിന് പ്രിയമേറുന്നു. തീരക്കടലില്‍ നിന്ന് പിടിക്കുന്ന മീനിന് പൊന്നിന്‍വില നല്‍കേണ്ടിവരുന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീനുകള്‍ കിട്ടാതായതോടെയുമാണ് ഉണക്ക മീനിന് ഡിമാന്റേറിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മിക്ക ഇനങ്ങള്‍ക്കും കിലോയ്ക്ക് ശരാശരി 50 രൂപ മുതല്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വില ഉയര്‍ന്നതോടെ സ്രാവ് അടക്കമുള്ളവ കിട്ടാനുമില്ല.
മുള്ളന്‍, മാന്തള്‍, സ്രാവ് തുടങ്ങിയവക്കാണ് കൂടുതലും ആവശ്യക്കാര്‍. തമിഴ്‌നാട്, ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നത്. സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 4 മുതല്‍ 5 വരെ ലോഡ് ഉണക്കമീനാണ് വന്നു കൊണ്ടിരുന്നത്. തിണ്ട, കോര, തളയന്‍, ചെമ്മീന്‍, തിരണ്ടി തുടങ്ങിയ മത്സ്യങ്ങള്‍ക്ക് മലപ്പുറം ഭാഗങ്ങളിലും ആവശ്യക്കാരുണ്ട്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ അടുത്തദിവസങ്ങളില്‍ വില ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് കൂടുതല്‍ ഉണക്കമത്സ്യം എത്തുന്നത്. മലയോരമേഖലയിലേക്ക് വന്‍തോതില്‍ ഉണക്കമീന്‍ കൊണ്ടുപാകുന്നുണ്ട്. ഇവര്‍ കടകളില്‍ 50 മുതല്‍ 100 രൂപ വരെ കൂട്ടിയാണ് വില്‍പ്പന നടത്തുന്നത്.