തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ ത്രേസ്യാപുരത്ത് ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. നെയ്യാറ്റിന്‍കര അതിയന്നൂര്‍ വില്ലേജില്‍ അരുണ്‍ നിവാസില്‍ അരുണി(32)നെയാണ് അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എ.എം.ബഷീര്‍ ശിക്ഷിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
കുന്നത്തുകാല്‍ വില്ലേജില്‍ ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍വീട്ടില്‍ ശാഖാകുമാരി(52)യെയാണ് ഭര്‍ത്താവായ അരുണ്‍ കൊലപ്പെടുത്തിയത്. 2020 ഡിസംബര്‍ 26-ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
വെള്ളറട പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം. ശ്രീകുമാര്‍ ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ.അജികുമാര്‍ കോടതിയില്‍ ഹാജരായി.