BREAKING NEWS
dateTUE 17 JUN, 2025, 5:24 PM IST
dateTUE 17 JUN, 2025, 5:24 PM IST
back
Homeregional
regional
SREELAKSHMI
Mon Jun 16, 2025 03:07 PM IST
ഇന്റര്‍നെറ്റുമില്ല കോൾ ചെയ്യാനും കഴിയുന്നില്ല; ജിയോ സേവനങ്ങള്‍ തടസപ്പെട്ടു
NewsImage

കോഴിക്കോട്: റിലയന്‍സ് ജിയോയുടെ സേവനങ്ങള്‍ തടസപ്പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഉപഭോക്താക്കളില്‍നിന്ന് വ്യാപകമായ പരാതി ഉയര്‍ന്നത്. മൊബൈല്‍ ഇന്റര്‍നെറ്റും കോളിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്.

ഡൗണ്‍ ഡിറ്റക്ടറില്‍ നിരവധി ഉപഭോക്താക്കളാണ് ജിയോ സേവനം തടസപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടതായാണ് ഭൂരിഭാഗം പേരും അറിയിച്ചത്. ജിയോ ഫൈബര്‍ സേവനം തടസപ്പെട്ടതായും പലരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്താണ് സംഭവിച്ചത് എന്നറിയാതെ പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഫെയ്‌സ്ബുക്ക്, എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു.നെറ്റ്‌വര്‍ക്കിലെ തടസത്തെ കുറിച്ച് ജിയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE