കോഴിക്കോട്: മുന്‍ എംഎല്‍എ പി.വി. അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫില്‍ തീരുമാനം. എന്നാല്‍, അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകക്ഷി ആക്കില്ല. ഇന്ന് കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
അന്‍വറിനെ ഏത് രീതിയില്‍ സഹകരിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗം വിളിച്ചിട്ടുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണോ ഒറ്റയ്ക്ക് മത്സരിക്കണോ എന്നകാര്യത്തിൽ തീരുമാനമെടുക്കാനാണ് യോഗം.