പയ്യന്നൂർ: വിവാഹദിനത്തിൽ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങൾ മോഷണം പോയി. കരിവെള്ളൂർ പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്. സുധി(27)യുടെ ആഭരണങ്ങളാണ് മോഷണം പോയത്.
മേയ് ഒന്നിന് വിവാഹം കഴിഞ്ഞ ശേഷം ഭർതൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കാണാതായത്. ഒന്നാം തീയതി വൈകീട്ട് ആറിനും രണ്ടിന് രാത്രി ഒമ്പതിനും ഇടയിലുള്ള സമയത്താണ് മോഷണം പോയെന്ന് കാണിച്ച് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകി.21 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്ന പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച ഉച്ചയോടെ കണ്ണൂരിൽ നിന്നും ഫോറൻസിക് വിഭാഗം വന്ന് തെളിവെടുത്തു.