നാദാപുരം: പുറമേരി, നാദാപുരം മേഖലയിൽ വിൽപ്പനക്ക് എത്തിച്ച എം ഡി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ചേലക്കാട് സ്വദേശി മോച്ചം വീട്ടിൽ മുഹമ്മദ് അസ്ലം (24) , പുറമേരി മുതുവടത്തൂർ സ്വദേശി പുന്നക്കൽ പി.ഷബീർ (37) എന്നിവരെയാണ് വ്യത്യസ്ത കേസുകളിലായി നാദാപുരം എസ്.ഐ എം.പി.വിഷ്ണുവും ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.
ഷബീർ സഞ്ചരിക്കുകയായിരുന്ന സ്ക്കൂട്ടറിൽ സൂക്ഷിച്ച 6.25 ഗ്രാം എം ഡി എം എ പോലിസ് പിടികൂടി. മാസങ്ങൾക്ക് മുമ്പ് ഷബീറിനെ എം ഡി എം എ യുമായി അറസ്റ്റ് ചെയ്തിരുന്നു. ചേലക്കാട് മുഹമ്മദ് അസ്ലമിൻ്റെ വീട്ടിൽ രഹസ്യവിവരത്തിൻ്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 0.72 ഗ്രാം എം ഡി എം എ വിൽപ്പനക്കായി സൂക്ഷിച്ച് വെച്ച നിലയിൽ കണ്ടെത്തിയത്.