BREAKING NEWS
dateWED 2 JUL, 2025, 12:29 AM IST
dateWED 2 JUL, 2025, 12:29 AM IST
back
Homeregional
regional
SREELAKSHMI
Tue Jul 01, 2025 11:05 AM IST
ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ, നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് ബാധകമാവില്ല
NewsImage

ചെന്നൈ‌\ കണ്ണൂർ: തീവണ്ടിയാത്രാ നിരക്കുവർധന ജൂലായ് ഒന്നിന് നിലവിൽവരുമെന്ന് റെയിൽവേ അറിയിച്ചു. അഞ്ചുവർഷത്തിനുശേഷമാണ്‌ നിരക്കു കൂടുന്നത്. മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും.

ഓർഡിനറി തീവണ്ടികളുടെ നോൺ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വർധനയുണ്ടാവും. എന്നാലിത്, ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല. നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് നിരക്കുവർധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകൾക്ക് വർധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസർവേഷൻ നിരക്കോ സൂപ്പർഫാസ്റ്റ് സർച്ചാർജോ കൂടില്ല.തത്കാൽ ഉൾപ്പെടെ ഓൺലൈനായി ടിക്കറ്റെടുക്കാൻ ഇനി ആധാർ ഐആർസിടിസി അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ജൂലായ് 15 മുതൽ ഇതിന്‌ ആധാർ അധിഷ്ഠിത ഒടിപി നിർബന്ധമാക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE