BREAKING NEWS
dateWED 2 JUL, 2025, 12:40 AM IST
dateWED 2 JUL, 2025, 12:40 AM IST
back
Homeregional
regional
SREELAKSHMI
Tue Jul 01, 2025 08:59 AM IST
വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരം, രക്തസമ്മർദം താഴ്ന്ന നിലയിൽ
NewsImage

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മെഡിക്കൽ ബോർഡ് ഇന്ന് രാവിലെ യോഗം ചേരും. ഇന്നലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം വിഎസ് ചികിത്സയിൽ കഴിയുന്ന പട്ടം എസ്‍യുടി ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തി. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

രക്തസമ്മർദം വളരെ താണ നിലയിലാണ്. ഡയാലിസിസ് ഇന്നലെയും തുടർന്നു. കടുത്ത ഹൃദയാഘാതത്തെത്തുടർന്ന് 23 നാണു വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE