BREAKING NEWS
dateSAT 7 JUN, 2025, 2:17 AM IST
dateSAT 7 JUN, 2025, 2:17 AM IST
back
Homeregional
regional
SREELAKSHMI
Thu Jun 05, 2025 02:40 PM IST
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്;പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നടത്തും
NewsImage

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ വ്യാഴാഴ്ച നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ആശുപത്രികളിൽ ഓക്സിജൻ, കിടക്കകൾ, വെൻ്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തീവ്രത കുറഞ്ഞ വകഭേദമായതിനാൽ ആശങ്കവേണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

24 മണിക്കൂറിനിടെ രാജ്യത്ത് 4866 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ കേരളത്തിൽ 114 പുതിയ കോവിഡ് രോഗികളുമുണ്ട്. ഇതോടെ കേരളത്തിലെ ആകെ ആക്ടീവ് കേസുകൾ 1487 ആയി ഉയർന്നു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക​ണ​മെ​ന്നാണ് കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശം.ഓ​ക്സി​ജ​ൻ ല​ഭ്യ​ത​ക്ക് പു​റ​മെ, രോ​ഗി​ക​ളെ സ​മ്പ​ർ​ക്ക​ വി​ല​ക്കി​ൽ ചി​കി​ത്സി​ക്കാ​നു​ള്ള കി​ട​ക്ക​ക​ൾ, വെ​ന്റി​ലേ​റ്റ​റു​ക​ൾ, അ​വ​ശ്യ മ​രു​ന്നു​ക​ൾ എ​ന്നി​വ ക​രു​ത​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE