BREAKING NEWS
dateSUN 27 JUL, 2025, 10:28 AM IST
dateSUN 27 JUL, 2025, 10:28 AM IST
back
Homeregional
regional
SREELAKSHMI
Fri Jul 25, 2025 01:29 PM IST
അശ്ലീല ഉള്ളടക്കം; 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
NewsImage

ശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് ഒടിടി ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകുകയും ചെയ്തു. 25 പ്ലാറ്റ്ഫോമുകൾ സർക്കാർ നിരോധിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആണ് വിഷയത്തിൽ നടപടി സ്വീകരിച്ചത്. 2000 ലെ ഐടി നിയമത്തിലെ സെക്ഷന്‍ 67, 67എ,1986 ലെ സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യ (നിരോധനം) നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുടെ ലഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.ഉല്ലു, ബിഗ് ഷോട്ട്സ് ആപ്പ്, ദേശിഫ്ലിക്സ്, ബൂമെക്സ്, നവരസ ലൈറ്റ് ഉൾപ്പെടെ 25 പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായാണ് റിപ്പോ‍ർട്ടിൽ പറയുന്നത്. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE