മലപ്പുറം: കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. കോട്ടയ്ക്കൽ മിംസിൽ നിപ രോഗിയോടൊപ്പം ഐസിയുവിൽ ഉണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ രോഗിയാണ് മരിച്ചത്. ആദ്യ പരിശോധനയിൽ ഇവർ നിപ നെഗറ്റീവ് ആയിരുന്നു. ഹൃദയസംബന്ധമായ രോഗങ്ങളേത്തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയത്.
നിപബാധിച്ച് മരിച്ച മങ്കട സ്വദേശിക്കൊപ്പം ഐസിയുവിൽ കഴിയേണ്ടി വന്നതിനാലാണ് സമ്പർക്കപ്പട്ടികയിൽ പെട്ടത്. ഇവരുടെ സ്രവം വീണ്ടും പരിശോധിക്കുന്നുണ്ട്. ഫലം വന്നതിനു ശേഷമേ മൃതദേഹം സംസ്‌കരിക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. നിപ പോസിറ്റാവായിട്ടുണ്ടെങ്കിൽ പ്രോട്ടോകോൾ പ്രകാരമുള്ള സംസ്‌കാരം നടത്താനാണിത്.