ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്ക്. ഇതിൽ 14 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം.തിരുപ്പൂരിൽ നിന്ന് വാൽപ്പാറയിലേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ബസിൽ 72 പേരായിരുന്നു ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ പൊളളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഹെയർപിന്ന് വളവിൽ വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ ഫയർഫോഴ്സും പൊലീസും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്.