BREAKING NEWS
dateWED 16 JUL, 2025, 11:23 PM IST
dateWED 16 JUL, 2025, 11:23 PM IST
back
HomeCareer
Career
SREELAKSHMI
Tue Jul 15, 2025 01:53 AM IST
NewsImage
വിപഞ്ചികയുടെ മരണം;ഭര്‍ത്താവ് കടുത്ത വൈകൃതങ്ങള്‍ക്ക് അടിമ,മറ്റൊരു സ്ത്രീയുമായും ബന്ധം പുലര്‍ത്തി

ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ഭര്‍ത്താവ് കടുത്ത വൈകൃതങ്ങള്‍ക്ക് അടിമ. നിധീഷ് സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന ചിത്രങ്ങള്‍ സഹിതം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപഞ്ചിക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് ശേഷം ഡിലീറ്റ് ചെയ്തത് എന്നതരത്തിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇയാള്‍ കിടപ്പറയില്‍ ഉള്‍പ്പെടെ ക്രൂരത കാണിച്ചിരുന്നതായി മുമ്പ് വിപഞ്ചിക തന്റെ ഡയറിക്കുറിപ്പില്‍ ആരോപിച്ചിരുന്നു.

കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് വിപഞ്ചികയ്ക്ക് ഭര്‍ത്താവ് നിധീഷ് ,അയാളുടെ മാതാപിതാക്കള്‍, സഹോദരി എന്നിവരില്‍ നിന്ന് നേരിടേണ്ടി വന്നത്. ഭാര്യയായ താന്‍ ഉള്ളപ്പോള്‍ പോലും മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അവരുടെ ഭര്‍ത്താവ് ഫോണില്‍ വിളിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയെന്നും നേരത്തെ വിപഞ്ചിക ആരോപിച്ചിരുന്നു. സ്വന്തം കുഞ്ഞിനെയും ഭാര്യയേയും സ്‌നേഹിക്കാന്‍ തയ്യാറാകാതിരുന്ന നിധീഷ് കുട്ടിയുടെ ചോറൂണ് ചടങ്ങിന് പോലും പങ്കെടുത്തിരുന്നില്ല.കുട്ടിക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോയന്ന് ചോദിച്ചാല്‍ ഫ്‌ളാറ്റ് വാങ്ങിയല്ലോയെന്നാണ് ഇയാള്‍ മറുപടിയെന്ന് വിപഞ്ചിക വീട്ടുകാര്‍ക്ക് അയച്ച ഒരു ഓഡിയോ സന്ദേശത്തില്‍ പറയുന്നു. ഒന്നര വയസ്സ് മാത്രം പ്രായമുള്ള കുട്ടിക്ക് ഫ്‌ളാറ്റാണോ ആവശ്യം എന്ന് ചോദിച്ചിട്ടുണ്ടെന്നും വിപഞ്ചിക പറയുന്നു. ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്. കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല, തന്നെ പുറത്തു കൊണ്ട് പോകില്ല എന്നും വിപഞ്ചിക ആരോപണം ഉന്നയിച്ചിരുന്നു.

Related
MORE