കൊച്ചി: പുലിപ്പല്ല് കൈവശം വച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ഹിരൺ ദാസ് മുരളി എന്ന വേടൻ പറഞ്ഞു. 'എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത് പുകവലിയും മദ്യപാനവും വലിയ പ്രശ്‌നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ലൊരു മനുഷ്യനാകാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ. പോയിവരാം മക്കളെ' വേടൻ പ്രതികരിച്ചു.
കേസ് കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണെന്നും ഇതെക്കുറിച്ച് ചോദ്യങ്ങൾക്ക് വേടൻ മറുപടി നൽകി.കേസുമായി വേടൻ സഹകരിക്കുന്നുണ്ട് എന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചത് മുഖവിലയ്‌ക്കെടുത്താണ് നേരത്തെ വേടന് ജാമ്യം അനുവദിച്ചത്.